കണ്ണനെല്ലൂർ പരിശീലന കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ നിയമനം നടത്തുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള കണ്ണനെല്ലൂർ പരിശീലന കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത പ്ലസ്ടു, ഡി.സി.എ നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22ന് രാവിലെ 11ന് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.