ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്നുപേര്‍ക്ക്
2019ലെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. കനേഡിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ ജെയിംസ് പീബിൾസ്, സ്വിറ്റ്സർലൻഡിൽനിന്നുള്ള മൈക്കിൾ മേയർ, ദിദിയെ ക്വലോ (Didier Queloz) എന്നിവർ പുരസ്കാരം പങ്കിട്ടു.
പ്രപഞ്ചശാസ്ത്രത്തിൽ സൈദ്ധാന്തിക കണ്ടെത്തലുകൾ നടത്തിയ ജെയിംസിന് പുരസ്കാരത്തുകയുടെ പകുതി ലഭിക്കും. ബാക്കി സൂര്യനു സമാനമായ നക്ഷത്രത്തെ ചുറ്റുന്ന അന്യഗ്രഹത്തെ കണ്ടെത്തിയ മൈക്കിളും ദിദിയെയും പങ്കിടും.
1995ലാണ് ആസ്ട്രോഫിസിസ്റ്റായ മൈക്കിൾ മേയറും അസ്ട്രോണമറായ ഡിഡിയർ ക്വലോസും സൗരയുഥത്തിനു പുറത്തെ ആദ്യ അന്യഗ്രഹം- 51 പെഗാസി കണ്ടെത്തിയത്.