പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വികസന വകുപ്പ് ഇന്‍ഹൗസ് ഏവിയേഷന്‍ അക്കാദമി, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ധന്വന്തരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏയാട്ട എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസസ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ആയൂര്‍വേദ പഞ്ചാകര്‍മ്മ ആന്‍ഡ് നഴ്‌സിങ്ങ് എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുളളവര്‍ ബയോഡാറ്റയും ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 14 രാവിലെ പത്തിന് എറണാകുളം ടൗണ്‍ഹാളില്‍ എത്തണം. ഫോണ്‍: 0487-2360381, 7736147308, 8075524812.