ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്‌മപരിശോധനാ അപേക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ഏറെനാളത്തെ ആവശ്യം എം.ജി. സര്‍വകലാശാല യാഥര്‍ഥ്യമാക്കി.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കുമുള്ള അപേക്ഷകള്‍ നല്‍കാന്‍ ഓണ്‍െലെന്‍ സംവിധാനം സജ്‌ജമാക്കിയതായി െവെസ്‌ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രോ െവെസ് ചാന്‍സലര്‍ പ്രഫ. സി.ടി. അരവിന്ദകുമാര്‍ അറിയിച്ചു.
ഓണ്‍െലെനായി ഫീസടച്ചു സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷ നല്‍കുന്ന നിലവിലെ സംവിധാനത്തിനു പകരമായാണ് അപേക്ഷയും ഫീസും ഓണ്‍െലെനായി നല്‍കാവുന്ന സംവിധാനം ഒരുക്കിയത്. സര്‍വകലാശാലയുടെ സോഫ്‌റ്റ്‌വേര്‍ വിഭാഗമാണ് റീവാല്യുവേഷന്‍ സോഫ്‌റ്റ്‌വേര്‍ തയാറാക്കിയത്. അപേക്ഷ നല്‍കിയശേഷം തുടര്‍നടപടികള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍െലെന്‍ പോര്‍ട്ടലിലൂടെ അറിയാം. ഇതു സംബന്ധിച്ച എസ്.എം.എസ്. സന്ദേശങ്ങളും ലഭിക്കും.
ആദ്യഘട്ടത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കാണു പ്രയോജനം ലഭിക്കുക. സി.ബി.സി.എസ്.എസ്. (2011-2016 അഡ്‌മിഷന്‍), സി.ബി.സി.എസ്. (2017 മുതല്‍), പി.ജി.സി.എസ്.എസ്.(2012 മുതല്‍), യു.ജി. പ്രൈവറ്റ് (2012 മുതല്‍), പി.ജി. പ്രൈവറ്റ് (2015 മുതല്‍), ബി.പിഡ്(2015 മുതല്‍), ബി.എഡ്. സ്‌പെഷല്‍ എജ്യുക്കേഷന്‍(2015 മുതല്‍), എം.എഡ്. സ്‌പെഷല്‍ എജ്യുക്കേഷന്‍ (2015 മുതല്‍), എം.എഡ്.(2015 മുതല്‍), ബി.എഡ്. (2015 മുതല്‍), ബി.ടെക്(2010 മുതല്‍), ബി.ആര്‍ക് (2011 മുതല്‍), ബി.ടെക്(സീപാസ്2015 മുതല്‍) എന്നീ പ്രോഗ്രാമുകളുടെ ഉത്തരക്കടലാസ് സൂക്ഷ്‌മപരിശോധനയ്‌ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമാണ് ഓണ്‍െലെന്‍ അപേക്ഷ സൗകര്യം ലഭിക്കുക. ഇന്നലെ ഫലംപ്രഖ്യാപിച്ച ഒന്നാംസെമസ്‌റ്റര്‍ യു.ജി. പരീക്ഷകളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓണ്‍െലെനിലൂടെയാണ് അപേക്ഷ സ്വീകരിക്കുക.
കമ്പ്യൂട്ടര്‍വത്‌കരിക്കാത്തതും സര്‍വകലാശാലയില്‍നിന്നു മാറ്റപ്പെട്ടതിനാല്‍ സപ്ലിമെന്ററി മാത്രം അവശേഷിക്കുന്നതുമായ പ്രോഗ്രാമുകള്‍ക്കും ഓണ്‍െലെന്‍ അപേക്ഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഓണ്‍െലെന്‍ അപേക്ഷ നല്‍കാവുന്ന പ്രോഗ്രാമുകളുടെ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും www.mgu.ac.in എന്ന സര്‍വകലാശാല വെബ്‌െസെറ്റിലെ സ്‌റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കില്‍ ലഭ്യമാണ്.
കഴിഞ്ഞ ദിവസം ഫലംപ്രഖ്യാപിച്ച ഒന്നാംസെമസ്‌റ്റര്‍ യു.ജി. പരീക്ഷകളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുക.