Peruvayal News

Peruvayal News

എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും കണ്ണൂര്‍ ജില്ലാ സമ്മേളവും യാത്രയയ്പ്പ് സമ്മേളനവും തലശ്ശേരിയില്‍ നടക്കും.

എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും കണ്ണൂര്‍ ജില്ലാ സമ്മേളവും യാത്രയയ്പ്പ് സമ്മേളനവും തലശ്ശേരിയില്‍ നടക്കും.


തലശ്ശേരി: എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും കണ്ണൂര്‍ ജില്ലാ സമ്മേളവും യാത്രയയ്പ്പ് സമ്മേളനവും തലശ്ശേരിയില്‍ നടക്കും. ഒക്ടോബര്‍ 12 ന്  ശനിയാഴ്ച രാവിലെ 10 മണി്ക്ക് തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് ജതീന്ദ്രന്‍ കുന്നോത്തും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ.രാജേഷും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മുന്‍ സംസ്ഥാന ഭാരവാഹികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടക്കും. എ.എന്‍ ഷംസീര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ എഡ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ടി.പി നിര്‍മ്മലാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശശീന്ദ്രവ്യാസ് മുഖ്യപ്രഭാഷണം നടത്തും. കെ.ഇ.ആര്‍ പരിഷ്‌ക്കരണവും അനധ്യാപകരും  എന്ന വിഷയത്തിലാണ് സെമിനാര്‍. 
തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിക്ക് സംഘടനാ ചര്‍ച്ച നടത്തും.കുഞ്ഞിമൊയ്തീന്‍ ചേറൂര്‍ ചര്‍ച്ചാവതരണം നടത്തും. മുന്‍ സംസ്ഥാന പ്രസിഡണ്ട് തോട്ടുംപുറം ചന്ദ്രന്‍,മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവരെ ചടങ്ങില്‍ ആദരിക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പും പെന്‍ഷന്‍ ഫോറം രൂപീകരണവും നടക്കും
കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനം പരിശോധിക്കണമെന്നും മുഴുവൻ ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക.. ഹയർ സെക്കന്ററി സ്പെഷ്യൽ റൂൾസ് പ്രകാരം കേരളത്തിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ അനധ്യാപക തസ്തികകളായ ക്ലർക്ക്, ഓഫീസ് അറസ്റ്റൻറ് ,ലൈബ്രേറിയൻ എന്നീ തസ്തികകൾ അനുവദിക്കുക ,ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക. ,പെൻഷൻ പ്രായം 60 വയസായി ഉയർത്തുക എന്നീ സുപ്രധാന ആവശ്യങ്ങൾ സമ്മേളനം മുന്നോട്ട് വെക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഖാലിദ് പെരിങ്ങത്തുരും പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live