Peruvayal News

Peruvayal News

മുദ്ര കലാ-സാംസ്കാരിക സംഘടനയുടെ കീഴിൽ കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

മുദ്ര കലാ-സാംസ്കാരിക സംഘടനയുടെ കീഴിൽ കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


മുദ്ര കലാ-സാംസ്കാരിക സംഘടനയുടെ കീഴിലുള്ള സ്പോർട്സ് അക്കാദമി കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും  ചെറൂപ്പയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ഫുട്ബോൾ പരിശീലകനായ ദീപക് സീ.എം  സെമിനാറിന് നേതൃത്വം നൽകി.

ഈ മാസം 26ന് ചെറൂപ്പയിൽ ആരംഭിക്കാൻ പോകുന്ന ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. ഫുട്ബോൾ ക്യാമ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികളുടെ മാതാപിതാക്കളായിരുന്നു സെമിനാറിൽ പങ്കെടുത്തത്. കായിക മേഖലയെ കുറിച്ചും കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും മാതാപിതാക്കൾക്ക് സെമിനാർ കൂടുതൽ അറിവ് പകർന്നു നൽകി.

മുൻ സന്തോഷ് ട്രോഫി കോച്ച്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, പ്രീമിയർ സ്കിൽസ് (ബ്രിട്ടീഷ് കൗൺസിൽ) പരിശീലകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ദീപക് സി.എം. പ്രഗൽഭരായ വിദേശ കോച്ചുകളിൽ നിന്നും പരിശീലനം കരസ്ഥമാക്കിയ അദ്ദേഹം  ഇന്ത്യയിലും വിദേശത്തുമായി നിലവിൽ നിരവധി ഫുട്ബോൾ പരിശീലന പരിപാടികൾക്ക്  നേതൃത്വം നൽകുന്നുമുണ്ട്.   

സെമിനാറിനു ശേഷം രക്ഷാകർത്താക്കൾക്ക് ദീപക് സീ.എംമുമായി നേരിട്ട് സംശയങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. 

60ലേറെ പേർ പരിപാടിയിൽ പങ്കെടുത്തു.  

രണ്ടാമത്തെ സെഷനിൽ  ഫുട്ബോൾ അക്കാദമിയിലെ പ്രാദേശിക  പരിശീലകർക്ക് ദീപക് സി.എം. ക്ലാസ്സെടുത്തു. വൈകിട്ട് 8 മണിയോട് കൂടിയാണ് പരിപാടി അവസാനിച്ചത്.

മുദ്ര പ്രസിഡന്റ് യു.എ. ഗഫൂർ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി സന്ദീപ് ടി. സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം പി. സലീം നന്ദി പ്രകടനം നടത്തി.
Don't Miss
© all rights reserved and made with by pkv24live