പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പെരുവയല്‍ കൊണാറമ്പില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി നിര്‍വ്വഹിച്ചു. ദിവസവും നൂറ്റി അമ്പതോളം രോഗികള്‍ ആശ്രയിക്കുന്ന പി.എച്ച്.സിക്ക് വിപുലമായ സൌകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്. ടോയ് ലറ്റ് സമുച്ചയവും പി.എച്ച്.സി കെട്ടിടത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. 8 ജിവനക്കാരും 10 ഫീല്‍ഡ് ജീവനക്കാരുമുണ്ട്. 2014 ഫെബ്രുവരിയിലാണ് താല്‍ക്കാലിക കെട്ടിടത്തില്‍ പി.എച്ച്.സി പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ ലാബ് നിര്‍മ്മിക്കുന്നതിന് 6 ലക്ഷം അനുവദിച്ചതായി എം.പി യോഗത്തില്‍ പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല, ആര്‍ദ്രം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.അഖിലേഷ്, സ്റ്റാന്‍റിഗ് കമ്മിറ്റി ചെയര്‍മാന്‍രായ പി.കെ.ഷറഫുദ്ദീന്‍, സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം നസീബാറായ്, മിനി ശ്രീകുമാര്‍, കെ.മൂസ്സ മൌലവി, സി.എം.സദാശിവന്‍, എം.പുഷ്പാകരന്‍, ബിനു എഡ്വേര്‍ഡ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് പ്രസംഗിച്ചു.