സെക്കൻഡറി റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സമഗ്ര ശിക്ഷാ തിരുവനന്തപുരം ജില്ലയിലെ വിവിധ ബി ആർ സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലിമെന്ററി, സെക്കൻഡറി റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷണൽ ബി.എഡും അല്ലെങ്കിൽ ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷണൽ ഡിപ്ലോമയുമാണ് സെക്കൻഡറി വിഭാഗത്തിന്റെ യോഗ്യത. എലിമെന്ററി വിഭാഗത്തിൽ പ്ലസ്ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷണൽ ഡിപ്ലോമയും ഉള്ളവരെ പരിഗണിക്കും. ഒക്‌ടോബർ 26ന് രാവിലെ 10.30ന് എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ എത്തണം. ഫോൺ: 0471-2455591/90.