തിരുവമ്പാടി സഹകരണ ആയൂർവേദാശുപത്രി തിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
തിരുവമ്പാടി: തിരുവമ്പാടി സഹകരണ ആയൂർവേദ ആശുപത്രി ഭരണ സമിതിയിലേക്ക് നവംബർ 1ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി കെ.എ.അബ്ദുറഹിമാൻ, പി. എൻ. ചിദംബരൻ, കെ.ടി.മാത്യു എന്നിരെ മത്സരിപ്പിക്കാൻ തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് യോഗം തീരുമാനിച്ചു.
വനിതസംവരണ സീറ്റിൽ ലിസി സണ്ണി, ബിജി ജോണി, ഷീല ബേബി എസ്.സി സംവരണ സീറ്റിൽ ടി.എൻ.സുരേഷ് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
യു.ഡി.എഫിന് റിബലായി നോമിനേഷൻ നൽകിയ കോൺഗ്രസിലേയും, മുസ്ലിം ലീഗിലേയും സ്ഥാനാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ നേതൃത്വത്തോട് ആവശ്യപെടാൻ തീരുമാനിച്ചതായും യു.ഡി.എഫ് ചെയർമാൻ ടി.ജെ.കുര്യാച്ചൻ അറിയിച്ചു.
യോഗത്തിൽ ഡി.സി.സി സെക്രട്ടറി ഫിലിപ്പ് പാമ്പാറ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബോസ് ജേകബ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.