അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടുന്നതിനും ഗവേഷക ഫെലോഷിപ്പുകള്‍ക്ക് അര്‍ഹരാകാനുമുള്ള യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷാത്തീയതി നീട്ടി.
താത്പര്യമുള്ളവര്‍ക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഒക്ടോബര്‍ 16 വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യവുമുണ്ടായിരിക്കും.
പൊതുവിഭാഗത്തിന് 1000 രൂപ, ഒബിസി/ ഇഡബ്ല്യുഎസ് 500 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 250രൂപ എന്നിങ്ങനെയാണ് ഫീസ്. അപേക്ഷയിലെ തെറ്റുതിരുത്താന്‍ ഒക്ടോബര്‍ 18 മുതല്‍ 25 വരെ സൗകര്യമുണ്ടായിരിക്കും.
ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് ഇത്തവണയും. നവംബര്‍ ഒമ്ബത് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഡിസംബര്‍ 31-ന് ഫലം പ്രഖ്യാപിക്കും.