സോഷ്യൽ, എക്കണോമിക്, എൻവയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച് അസോസിയേറ്റ് (സോഷ്യൽ): ഡെമോഗ്രഫി/ സ്റ്റാറ്റിസ്റ്റിക്സ്/ബയോ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദം. റിസർച്ച് അസോസിയേറ്റ് (എക്കണോമിക്): എക്കണോമെട്രിക്സ്/ എക്കണോമിക്സ് ബിരുദാനന്തരബിരുദം. റിസർച്ച് അസോസിയേറ്റ് (എൻവയൺമെന്റൽ): എൻവയൺമെന്റൽ സയൻസസിൽ ബിരുദാനന്തരബിരുദം. മൂന്ന് തസ്തികകൾക്കും സ്റ്റാറ്റിസ്റ്റിക്കൽ പാക്കേജുകൾ/ ഐടി ടൂളുകൾ ഉപയോഗിച്ചുള്ള ഡാറ്റാ അനാലിസിസിൽ അറിവ് വേണം. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി, റിപ്പോർട്ട് റൈറ്റിങ്ങ് സ്‌കിൽസ്, സോഫ്റ്റ് സ്‌കിൽസ്, ഡാറ്റ അനാലിസിസിലും ഗവേഷണ പദ്ധതികളിൽ റിപ്പോർട്ട് റൈറ്റിങ്ങിലും കുറഞ്ഞത് ഒരു വർഷത്തെ പരിചയം എന്നിവ അഭിലഷണീയം. വേതനം: പ്രതിമാസം 40,000 രൂപ. ഉദ്യോഗാർഥികൾ തങ്ങളുടെ സിവി ഡയറക്ടർ, പ്ളാനിങ് ആൻഡ് എക്കണോമിക് അഫയേഴ്സ് (സിപിഎംയു) വകുപ്പ്, ആറാം നില, അനക്സ്-1, ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്ന വിലാസത്തിൽ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ടോ തപാലിലോ ഇ മെയിൽ വഴിയോ (cpmudir@gmail.com, cpmudir@kerala.gov.in) എത്തിക്കണം.