ഹോർട്ടിക്കൾച്ചർ മിഷൻ: പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു:
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖാന്തരം 2019-20 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന 'മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ' പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് അടിസ്ഥാനത്തിലുള്ള കാർഷിക പദ്ധതികൾക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.hortnet.kerala.nic.in സന്ദർശിക്കുകയോ മിഷൻ ഡയറക്ടർ, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, മീഡ്സ് ലൈൻ, യൂണിവേഴ്സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം-34 (ഫോൺ: 0471-2330856, 2330867) എന്ന മേൽവിലാസത്തിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണം.