Peruvayal News

Peruvayal News

ദേശീയ രക്തദാന ദിനത്തിൽ രക്ത ദാന ക്യാമ്പ് നടത്തി

ദേശീയ രക്തദാന ദിനത്തിൽ  രക്ത ദാന ക്യാമ്പ് നടത്തി 


നാദാപുരം:കല്ലാച്ചി എം ഇ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ രക്ത ദാന ദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് വടകര യുടെയും  കോടിയേരി മലബാർ കാൻസർ സെൻറർന്റെയും സംയുക്താഭിമുഖ്യത്തിലാണ് എം ഇ ടി കോളേജ് എൻ എസ് എസ്, വിദ്യാർത്ഥി യൂനിയൻ ,ആർ.ആർ.സി  നേതൃത്വത്തിൽ അഖിൽ മെമ്മോറിയൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാർത്ഥിനികളടക്കം അമ്പതോളം പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജ്മൽ ഇബ്രാഹിം രക്തദാനം നൽകി ഉദ്ഘാടനം നിർവഹിച്ചു.  കോളജ് പ്രിൻസിപ്പൽ പ്രൊഫ.ശ്രീനിവാസൻ രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ.മോഹൻ ദോസ്തിൽ നിന്നും ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിയ വി.കെ ,ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകര പ്രസിഡണ്ട് വത്സരാജ് മണലാട്ട് ,സെക്രട്ടറി അൻസാർ ചേരാപുരം,   കോഡിനേറ്റർമാരായ നിധിൻ മുരളി, ഹസ്സൻ തോടന്നൂർ ,അനുരാഗ് ,ആഷിഖ്, യൂനിയൻ ചെയർമാൻ ഇർഷാദ് , എന്നിവർ നേതൃത്വം നൽകി... പടം .. പ്രിൻസിപ്പൽ ഡോ.ശ്രീനിവാസൻ ഡോ.മോഹൻ ദോസ്തിൽ നിന്നും രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നു
Don't Miss
© all rights reserved and made with by pkv24live