Peruvayal News

Peruvayal News

യൂത്ത് ലീഗ് വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

യൂത്ത് ലീഗ് വില്ലേജ് ഓഫീസ് ധർണ്ണ നടത്തി


മാവൂർ :  രണ്ടു മാസക്കാലം പിന്നിട്ടിട്ടും  പ്രളയ ദുരിതാശ്വാസ തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്  മാവൂർ വില്ലേജ് ഓഫീസിലേക്ക് ധർണ സംഘടിപ്പിച്ചു.
 തിങ്കൾ  കാലത്ത് 10 മണിക്ക് നടന്ന ധർണ്ണ
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ എ കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു,
യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം മുർത്താസ് അദ്യക്ഷത വഹിച്ചു,
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് മുഖ്യ പ്രഭാഷണം നടത്തി
ഗ്രാമ പഞ്ചായത്ത് പരിധിയിൽ
നൂറിലധികം പേരാണ് നഷ്ടപരിഹാരത്തുക ഇനിയും ലഭിക്കാത്തതായി ഉള്ളത്. പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായ ജില്ലയിലെ പഞ്ചായത്തുകളിൽ ഒന്നാണ് മാവൂർ പഞ്ചായത്ത്.
പുറംലോകവുമായി ബന്ധമില്ലാതെ 
തികച്ചും ഒറ്റപ്പെട്ട രീതിയിൽ ദിവസങ്ങളോളം കഴിയേണ്ടിവന്നവരാണ് പഞ്ചായത്ത് പരിധിയിൽ ഉള്ളവർ. 
 
പണം നൽകാത്തതിന് പറയാൻ ഒരു ന്യായീകരണവും അധികൃതർക്ക് ഇല്ലെന്നതാണ് വസ്തുത.

ആവശ്യമായ എല്ലാ രേഖകളും നിശ്ചിത സമയത്തിനകം തന്നെ പ്രളയ ബാധിതരായ  എല്ലാവരും സമർപ്പിച്ചതാണ്. 60 ദിവസം പിന്നിട്ടിട്ടും നഷ്ടപരിഹാരത്തുക പലരുടേയും അക്കൗണ്ടുകളിൽ വന്നു ചേർന്നിട്ടില്ല.
മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രവർത്തകർ നിരന്തരം വില്ലേജ് ഓഫീസ്  അധികൃതർ അടക്കമുള്ളവരോട് നേരിട്ട് പരാതിപ്പെട്ടിട്ടും ഒരു നീക്കവും നടന്നിട്ടില്ല. ഈ സാഹചര്യം പരിഗണിച്ചാണ് യൂത്ത് ലീഗ് ധർണ നടത്തിയത്
മുഴുവൻ പ്രളയബാധിതർകും
നഷ്ടപരിഹാരത്തുക വാങ്ങി കൊടുക്കുന്നത് വരെ സമരമുഖത്ത് ഉണ്ടാവുമെന്ന്
നേതാക്കൾ പറഞ്ഞു.
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വാഗതം പറഞ്ഞു.
എൻ പി അഹമ്മദ്, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, വി കെ റസാഖ്, യു എ ഗഫൂർ, കെ ഉസ്മാൻ ശാക്കിർ പാറയിൽ, ശരീഫ് സി ടി തുടങ്ങിയവർ സംസാരിച്ചു.
റാസിഖ് മുക്കിൽ, ശമീം ഊർക്കടവ്, മുനീർ മാവൂർ, ലിയാക്കത്ത് അലി, സുഹൈൽ കൽപ്പള്ളി, അസ്ലം ബാവ, അബൂബക്കർ സിദ്ധീഖ്, ശൗക്കത്തലി വി തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live