പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സില്‍ സര്‍ക്കാര്‍ സൗജന്യ പരിശീലനം നല്‍കും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, പ്രസ് ക്ലബ്ബ് തിരുവനന്തപുരം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രിന്റ്, ടിവി, ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാധ്യമ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയാണിത്.
വിദ്യാഭ്യാസ - തൊഴില്‍ രംഗങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കി മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നവംബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും.
അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാര്‍ഥികള്‍ക്ക് 01.11.2019ന് 28 വയസ്സ് കവിയരുത്. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്ന 30 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക www.icsets.org എന്ന വെബ്‌സൈറ്റില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വെക്കേണ്ടതാണ്. ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്ബ് പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി, ഗ്രൗണ്ട് ഫ്‌ളോര്‍, അംബേദ്കര്‍ ഭവന്‍, ഗവ. പ്രസ്സിന് സമീപം, മണ്ണന്തല, തിരുവനന്തപുരം - 695015 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം.
കോഴ്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 0471 2533272,
വെബ്‌സൈറ്റ് : www.icsets.org
ഇ-മെയില്‍: icsets@gmail.com