തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ മൂന്ന് വീതം ഒഴിവുകളാണുള്ളത്. ഫുൾടൈം റസിഡൻഷ്യൽ ടീച്ചർക്ക് ബിരുദവും ബി.എഡുമാണ് യോഗ്യത. ഓണറേറിയം പ്രതിമാസം 11,000 രൂപ. അഡീഷണൽ ടീച്ചർക്ക് ബിരുദമാണ് യോഗ്യത. ഓണറേറിയം പ്രതിമാസം 9,000 രൂപ. പ്രായം 25നും 40നും മധ്യേ. ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി 24ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം-695002. വെബ്‌സൈറ്റ്: www.keralasamakhya.org.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രങ്ങളിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാർഥികളെ നിയമിക്കുന്നു.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രങ്ങളിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാർഥികളെ നിയമിക്കുന്നു.