സചിത്രൻ മാഷിന്റെ കാർട്ടൂൺ പ്രദർശനം ശ്രദ്ധേയമായി.
പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കലാമേളയോട് അനുബന്ധിച്ച് ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപകൻ സചിത്രൻ മാസ്റ്റർ വരച്ച കാർട്ടൂൺ പ്രദർശനം ശ്രദ്ധേയമായി.
സമകാലിക സംഭവവികാസങ്ങൾ നിരൂപണം നടത്തുകയും മലയാള ഭാഷയോടുള്ള അവഗണനയെ വിമർശിക്കുകയും ചെയ്യുന്ന കാർട്ടൂണുകൾ അനുവാചകരിൽ മതിപ്പുണ്ടാക്കി. പ്രിൻസിപ്പൽ അജിത പി ഉദ്ഘാടനം ചെയ്തു