'അനധികൃത മദ്യശാല അടച്ചു പൂട്ടുക'
സമസ്ത മാർച്ചിൽ പ്രതിഷേധം ഇരമ്പി
തിരുവമ്പാടി: തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന അനധികൃത വിദേശമദ്യശാല അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് സമസ്ത മലയോര മേഖലാ കോഡിനേഷൻ കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫിസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി.
തിരുവമ്പാടി ഇസ് ലാമിക് സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന് സമീപം പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്ഥഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരസ്യമായ ലംഘനങ്ങളിലൂടെയാണ് മദ്യശാല പ്രവർത്തിക്കുന്നത്. ഇത് അടച്ചുപൂട്ടാൻ അധികൃതർ തയാറാകണം. അദ്ദേഹം ആവശ്യപ്പെട്ടു.
സി.എ.എം.അലി മൗലവി അധ്യക്ഷനായി.ഫാ.ജേക്കബ് കപ്പലുമാക്കൽ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.മുഹമ്മദ്, ഇബ്റാഹീം തട്ടൂർ, കെ.എ.അബ്ദു റഹ്മാൻ, സുബൈർ മുസ് ലിയാർ സംസാരിച്ചു.അംജദ് ഖാൻ റശീദി സ്വാഗതവും കെ.എൻ.എസ് മൗലവി നന്ദിയും പറഞ്ഞു.
പഞ്ചായത്ത് ഓഫിസ് മാർച്ചിന് ഹുസൈൻ ബാഖവി, കെ.വി.നൂറുദ്ദീൻ ഫൈസി,നടുക്കണ്ടി അബൂബക്കർ, അബ്ദുല്ല ഫൈസി,മുഹമ്മദ് ഫൈസി പട്ടിണിക്കര, അബൂബക്കർ മൗലവി,
മുഹമ്മദ് പാതി പറമ്പിൽ, ദാരിമി ഇ.കെ.കാവനൂർ,ശാഫി മുറമ്പാത്തി, ഫസൽ കപ്പലാട്ട്, സലാം ഹാജി പുന്നക്കൽ,റശീദ് പുന്നക്കൽ,റഫീഖ് പുല്ലൂരാംപാറ, ശിഹാബ് കോപ്പിലാക്കൽ,ശമീർ തയ്യിൽ, നിശാദ് തോട്ടത്തിൻ കടവ്
നേതൃത്വം നൽകി