അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് നവംബര്‍ 13ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിവിധ ഇഎസ്ഐ സ്ഥാപനങ്ങളില്‍ അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് നവംബര്‍ 13ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. കേരള സര്‍ക്കാര്‍ അംഗീകൃത എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും പങ്കെടുക്കാം. താത്പര്യമുളളവര്‍ രാവിലെ 11ന് എറണാകുളത്ത് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് മധ്യമേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തണം. യോഗ്യത, റ്റിസിഎംസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ജനനതീയതി, ജാതി, മതം എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ഫോണ്‍: 0481 2391018