പ്രൊഫണഷല്‍/ ടെക്‌നിക്കല്‍ ഡിഗ്രി/ പി.ജി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് 15വരെ അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ അപേക്ഷകള്‍ (പുതിയതും പുതുക്കലും) ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ലഭിക്കുന്ന അപേക്ഷകളുടെ സൂക്ഷ്മ പരിശോധന അവസാന തിയതിക്കു മുന്‍പ് പൂര്‍ത്തിയാക്കണം. ഫോണ്‍: 9497723630, 0471-2561214.