Peruvayal News

Peruvayal News

അ‌ടുത്ത വർഷം 26 പൊതുഅവധികൾ

അ‌ടുത്ത വർഷം 26 പൊതുഅവധികൾ

തിരുവനന്തപുരം: അടുത്ത വർഷത്തെ 26 പൊതുഅവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. അഞ്ച് അവധി ദിവസങ്ങൾ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായാണ്. മൂന്ന് നിയന്ത്രിത അവധി ദിനങ്ങളുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം 15 അവധി ദിനങ്ങളാണുള്ളത്.

അവധി ദിവസങ്ങൾ: ജനുവരി 2- മന്നം ജയന്തി, ഫെബ്രുവരി 21- ശിവരാത്രി, ഏപ്രിൽ 9-പെസഹാ വ്യാഴം, ഏപ്രിൽ 10- ദു:ഖവെള്ളി, ഏപ്രിൽ 14 -വിഷു, മേയ് 1- മേയ് ദിനം, ജൂലായ് 20- കർക്കടക വാവ്, ജൂലായ് 31- ബക്രീദ്, ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം, ആഗസ്റ്റ് 28- അയ്യൻകാളി ജയന്തി, ആഗസ്റ്റ് 29- മുഹറം, ആഗസ്റ്റ് 31- തിരുവോണം, സെപ്തംബർ 1- മൂന്നാം ഓണം, സെപ്തംബർ 4- ശ്രീനാരായണ ഗുരു ജയന്തി, സെപ്തംബർ 10 -ശ്രീകൃഷ്ണജയന്തി, സെപ്തംബർ 21- ശ്രീനാരായണ ഗുരു സമാധി ദിനം, ഒക്ടോബർ 2- ഗാന്ധി ജയന്തി, ഒക്ടോബർ 24- മഹാനവമി, ഒക്ടോബർ 26- വിജയദശമി, ഒക്ടോബർ 29- നബി ദിനം, ഡിസംബർ 25- ക്രിസ്മസ്.

ഞായറാഴ്ച വരുന്ന പൊതു അവധി ദിനങ്ങൾ ഇവയാണ്: റിപ്പബ്ലിക് ദിനം - ജനുവരി 26, ഈസ്റ്റർ- ഏപ്രിൽ 12, റംസാൻ- മെയ് 24, ഒന്നാംഓണം- ആഗസ്റ്റ് 30, ദീപാവലി- നവംബർ 14(രണ്ടാം ശനി)
Don't Miss
© all rights reserved and made with by pkv24live