സംഗമം അയൽക്കൂട്ടം രണ്ടാം വാർഷിക ആഘോഷം:
കുന്ദമംഗലം: കടക്കെണിയിൽ നിന്നും പലിശയുടെ പിടുത്തത്തിൽ നിന്നും നമ്മുടെ നാടിനെ മോചിപ്പിക്കാനും അയൽപക്ക ബന്ധങ്ങൾ മെച്ചപ്പെടുത്താനും നമുക്ക് സാധിക്കണമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ അഭിപ്രായപ്പെട്ടു. കുന്ദമംഗലത്ത് സംഗമം അയൽക്കൂട്ടം പതിനേഴിന്റെ രണ്ടാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രസിഡണ്ട് ഷാഹിന അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം ബാബുമോൻ, സക്കീർ ഹുസൈൻ, സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് ഇ പി ഉമർ, ജോയിന്റ് സെക്രട്ടറി സി പി സുമയ്യ എന്നിവർ സംസാരിച്ചു. വാർഷികത്തിന്റെ ഭാഗമായി കലാകായിക പരിപാടികൾ നടന്നു. സംഗമം പതിനേഴ് ട്രഷറർ സൽമ സ്വാഗതവും സെക്രട്ടറി നൂർജഹാൻ നന്ദിയും പറഞ്ഞു