Peruvayal News

Peruvayal News

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവിനെ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ആറിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവിനെ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ആറിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  കെ-ഡിസ്‌കും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടത്തുന്ന ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് എന്ന പ്രോജക്ടിലേക്കാണ് നിയമനം.  രാവിലെ പത്തിനാണ് ഇന്റർവ്യൂ. ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി അവരുടെ ശേഷിയും അഭിരുചിയും സർഗശേഷിയും പരിപോഷിപ്പിക്കുന്നതാണ് പ്രോജക്ട്.  ആദ്യഘട്ടത്തിൽ 12 മാസത്തേക്കായിരിക്കും നിയമനം.  യോഗ്യത, തൊഴിൽ വിവരം തുടങ്ങിയ വിവരങ്ങൾ www.kdisc.kerala.gov.in ൽ ലഭ്യമാണ്.  കെ-ഡിസ്‌ക് ഓഫീസ്, ഇന്ത്യ ഹൈറ്റ്‌സ് മൂന്നാം നില, വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ ഇന്റർവ്യൂവിനെത്തണം.
Don't Miss
© all rights reserved and made with by pkv24live