എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ ആനന്ദിന്. സാഹിത്യ രംഗത്തെ അമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്.
എഴുത്തച്ഛൻ പുരസ്കാരം, മുൻ ജേതാക്കൾ
1993 ശൂരനാട് കുഞ്ഞൻപിള്ള
1994 തകഴി ശിവശങ്കരപ്പിള്ള
1995 ബാലാമണിയമ്മ
1996 കെ എം ജോർജ്
1997 പൊൻകുന്നം വർക്കി
1998 എം പി അപ്പൻ
1999 കെ പി നാരായണ പിഷാരോടി
2000 പാലാ നാരായണൻ നായർ
2001 ഒ വി വിജയൻ
2002 കമല സുരയ്യ (മാധവിക്കുട്ടി)
2003 ടി പത്മനാഭൻ
2004 സുകുമാർ അഴീക്കോട്
2005 എസ് ഗുപ്തൻ നായർ
2006 കോവിലൻ
2007 ഒഎൻവി
2008 അക്കിത്തം അച്യുതൻ നമ്പൂതിരി
2009 സുഗതകുമാരി
2010 എം ലീലാവതി
2011 എം ടി വാസുദേവൻ നായർ
2012 ആറ്റൂർ രവിവർമ്മ
2013 എം.കെ.സാനു
2014 വിഷ്ണുനാരായണൻ നമ്പൂതിരി
2015 പുതുശ്ശേരി രാമചന്ദ്രൻ
2016 സി രാധാകൃഷ്ണൻ
2017 കെ സച്ചിദാനന്ദൻ
2018 എം മുകുന്ദൻ
SK