യു എ പി എ കുറ്റം ചുമത്തപ്പെട്ട കേസ് പിൻവലിക്കുക, സോളിഡാരിറ്റി
പ്രതിഷേധ പ്രകടനം നടത്തി
കോഴിക്കോട് : മാവോവാദികളുടെ കൊലപാതകത്തിൽ
പ്രതിഷേധിച്ചുള്ള ലഘുലേഖ കൈവശം വെച്ചു എന്നാരോപിച്ച് യു എ പി എ ചുമത്തി നിയമ വിദ്യാർത്ഥിയായ അലൻ ഷുഹൈബ്, താഹ എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി. മുക്കം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ.കെ സംസാരിച്ചു.
പന്തീരങ്കാവ് സ്റ്റേഷനിൽ വെച്ച് പ്രതികളെന്നാരോപിക്കപെട്ടവരോട് സംസാരിക്കാൻപോലും പൊതുപ്രവർത്തകരെ അനുവദിക്കാത്തത് കേരളം പോലീസ് രാജായി മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും യു എ പി എ എന്ന ജനാധിപത്യവിരുദ്ധ നിയമത്തിനെതിരെ ശബ്ദമുയർത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനത്തിന്
ജില്ലാ ജന. സെക്രട്ടറി സിറാജുദ്ധീൻ ഇബ്നു ഹംസ, ജില്ലാ സെക്രട്ടറിമാരായ ഷമീർബാബു കൊടുവള്ളി, ഷാഹുൽ ഹമീദ് കക്കോടി, സാബിർ മുനഫർ തങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജാസിം തോട്ടത്തിൽ, ഏരിയാ പ്രസിഡണ്ട് ഉമ്മർ കുന്നമംഗലം എന്നിവർ നേതൃത്വം നൽകി.
Photo: യു എ പി എ കുറ്റം ചുമത്തപ്പെട്ട കേസ് പിൻവലിക്കുക, എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ
പ്രതിഷേധ പ്രകടനം.
സാബിർ മുനഫർ തങ്ങൾ
ജില്ലാ സെക്രട്ടറി
സോളിഡാരിറ്റി കോഴിക്കോട്