യു.എ.പി.എ:
സി പി എം നിലപാട് വ്യക്തമാക്കണം. വെൽഫെയർ പാർട്ടി .
കോഴിക്കോട്: യു എ പി എ നിയമ ഭേദഗതി പാർലിമെന്റിൽ ശക്തിയുക്തം എതിർത്ത സി പി എം കേരളത്തിൽ സ്വന്തം പാർട്ടി പ്രവർത്തകർക്ക് നേരെ അതേ കരിനിയമം പ്രയോഗിച്ചതിന് പാർട്ടി നിലപാട് വ്യക്തമാക്കണമന്ന് വെൽയെർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത്. സി പി എം പ്രവർത്തകരെ യു എ പി എ പ്രകാരം അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 'ഇടത് സർക്കാരിന്റെ ഭരണകൂട വേട്ട അവസാനിപ്പിക്കുക, യു എ പി എ പിൻവലിക്കുക ' എന്നാവശ്യപ്പെട്ട് കോഴിക്കോട് ബിച്ചിൽ നടന്ന പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, കെ.അസ്താജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗം എം എ ഖയ്യും മുഖ്യ പ്രഭാഷണം നിർവഹിച്ചു, അയ്യൂബ് കുറ്റിച്ചിറ സ്വാഗതവും, വി പി നിഹാസ് നന്ദിയും പറഞ്ഞു, പ്രകടനത്തിന് കെ. കെ അഷറഫ്, ഷൗക്കത്ത് വെള്ളയിൽ, സി അബ്ദു റഹിം, മുഹമ്മദലി കോവൂർ, ഷബിർ കിണാശേരി, തുടങ്ങിയവർ നേതൃത്തം നൽകി,