പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ചരിത്ര പ്രദർശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു . പൈതൃകം 2019 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.അജിത ഉദ്ഘാടനം ചെയ്തു
.ചരിത്രപ്രദർശനം ഹെഡ്മാസ്റ്റർ എൻ.അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ കർഷകരെ ആദരിക്കുക എന്ന മാതൃകാപരമായ ചടങ്ങും ഉൾപ്പെട്ടതായിരുന്നു പൈതൃകം 2019 .അബ്ദുള്ള എടക്കോട്ട് ,അപ്പുട്ടിഎന്നീ കർഷകരെയാണ് ആദരിച്ചത്. കേരളപിറവിയുടെ 63 വർഷങ്ങളുടെ ഓർമ്മയായി 63 തൈകൾ വെച്ച് പിടിപ്പിച്ചു.
വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നും പുസ്തകങ്ങൾ സമാഹരിച്ച് ഹയർ സെക്കണ്ടറി വിഭാഗത്തിന് ലൈബ്രറി സംവിധാനം ആരംഭിക്കാൻ അക്ഷരജാലകം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മിനി കുമാരി സ്വാഗതം പറഞ്ഞ പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണൻ മല്ലിശ്ശേരി അധ്യക്ഷനായി. വാർഡ് മെമ്പർ ശ്രീമതി നളിനി ടീച്ചർ ,മദർ പിടിഎ പ്രസിഡണ്ട് രജനി ,വി.പി. ബഷീർ സ്കൂൾ ചെയർമാൻ അനിരുദ്ധ് ,സീനിയർ അധ്യാപകൻ അനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.