വാളയാർ ഇരട്ടക്കൊല
മുഖ്യമന്ത്രിയുടെ ഇരട്ട മുഖം വ്യക്തമാവുന്നു... പി കെ ഫിറോസ്
പെരുവയൽ : വാളയാറിലെ രണ്ട് പിഞ്ചു കുട്ടികളുടെ കൊലപാതകവും പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നടപടിയും കേരളത്തിന് അപമാനമാണ്. സിപിഎം പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ പോലീസും ആഭ്യന്തര വകുപ്പും കൂട്ട് നിന്നതിലൂടെ ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് വ്യക്തമാവുന്നത്. വാളയാർ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ഏതറ്റം വരെയും പോവാൻ യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് `കനൽ ´ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ എം നൗഷാദ് സ്വാഗതവും ട്രഷറർ കെ ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.
` "മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി നവംബർ 27 മുതൽ 30വരെ നടക്കുന്ന കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളന കലണ്ടർ എക്സിക്യൂട്ടീവ് ചർച്ച ചെയ്തു.യൂത്ത് മീറ്റ്, സൈബർ ട്രെയിനിങ്, ഫുട്ബോൾ, നീന്തൽ മത്സരങ്ങൾ , വൈറ്റ് ഗാർഡ് പരേഡ്, യുവജന റാലി, പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ മൂസ്സ മൗലവി, ട്രഷറർ എൻ പി ഹംസ മാസ്റ്റർ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, സെക്രട്ടറി എ കെ ഷൗക്കത്തലി, മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എ ടി ബഷീർ,പെരുവയൽ പഞ്ചായത്ത് ലീഗ് സെക്രട്ടറി പൊതാത്ത് മുഹമ്മദ്, കെ എം സി സി നേതാക്കളായ ശിഹാബ് ആർ ഇ സി, അസ്‌ലം കുറ്റിക്കാട്ടൂർ, കെ വി ഷക്കീർ, പി കെ ഹക്കീം മാസ്റ്റർ,കെ ലത്തീഫ് മാസ്റ്റർ, ശംസുദ്ധീൻ പി, ഐ സൽമാൻ, സലീം കുറ്റിക്കാട്ടൂർ, നൗഷാദ് പുത്തൂർ മഠം, കുഞ്ഞിമരക്കാർ മലയമ്മ, റഷീദ് മൂർക്കനാട്,ഒ സലീം, ഉനൈസ് പെരുവയൽ, കെ എം ഷാഫി, മുജീബ് എടക്കണ്ടി, യു എ ഗഫൂർ, എൻ എം യൂസുഫ്, മുഹമ്മദ് കോയ കായലം, സി ടി ശരീഫ്, ശാക്കിർ പാറയിൽ, ഷമീർ പാഴൂർ, സി എം മുആദ്, സിദ്ധീഖ് തെക്കയിൽ, നിസാർ പെരുമണ്ണ, മുർത്താസ് കെ എം,ടി എം ശിഹാബ്, ഷമീൽ, ഹബീബ് ചെറൂപ്പ, റസാക്ക് പുള്ളന്നൂർ, അഫ്സൽ. ടി,ഹാരിസ് പെരിങ്ങൊളം, റിയാസ് പുത്തൂർ മഠം പ്രസംഗിച്ചു.