Peruvayal News

Peruvayal News

സിമെറ്റിനു കീഴിലെ നഴ്‌സിംഗ് കോളേജുകളിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


സിമെറ്റിനു കീഴിലെ നഴ്‌സിംഗ് കോളേജുകളിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖല, സ്വയംഭരണാവകാശമുളള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തകയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് നവംബർ ഒന്നിന് 60 വയസ്സ് കവിയരുത്. സി മെറ്റ് വെബ്‌സൈറ്റായ www.simet.in   ൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം, പെൻഷൻ ഉത്തരവ് എന്നിവയുടെ പകർപ്പുകളും സഹിതം ദി ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി.മെറ്റ്), ടി.സി. 27/43, പാറ്റൂർ, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ 15നകം ലഭ്യമാക്കണം.
Don't Miss
© all rights reserved and made with by pkv24live