Peruvayal News

Peruvayal News

ഇടതുപക്ഷ സർക്കാർ അനീതിക്ക് കൂട്ടുനിൽക്കുന്നു - വെൽഫെയർ പാർട്ടി.

ഇടതുപക്ഷ സർക്കാർ അനീതിക്ക് കൂട്ടുനിൽക്കുന്നു - വെൽഫെയർ പാർട്ടി.

കുന്ദമംഗലം: വാളയാർ പീoന കൊലപാതകങ്ങളിലും ലഘുലേഖ വിതരണത്തിലൂടെ യു എ പി എ കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നതിലൂടെയും ഇടത്പക്ഷ സർക്കാർ ജനവിരുദ്ധ നിലപാടുകളും അനീതിക്ക് കൂട്ട് നിൽക്കുന്നതും അനുവദിക്കാനാവില്ലെന്ന് വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈദ കക്കോടി അഭിപ്രായപ്പെട്ടു. കുന്ദമംഗലത്ത് വെൽഫെയർ പാർട്ടി മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഇത്തരം ജന വിരുദ്ധ നിലപാടുകളെ എതിർക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത് ,ഇതിന് വരുന്ന കാലത്ത് കനത്ത വില നൽക്കേണ്ടി വരുമെന്നും അവർ പറഞ്ഞു. 
മണ്ഡലം പ്രസിഡണ്ട് ടി പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയപ്രകാശൻ മടവൂർ,ഫ്രറ്റെണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം, എസ് പി മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു. സി. അബ്ദുറഹ്മാൻ, എം.പി. ഫാസിൽ,ഇൻസാഫ് പതിമംഗലം, സലീം മേലേടത്ത്,എൻ. ദാനിഷ്    തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സി പി സുമയ്യ സ്വാഗതവും ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു .
Don't Miss
© all rights reserved and made with by pkv24live