ജുബൈല്‍ ഇസ്ലാഹീ മദ്രസ്സയുടെ ആഭ്യമുഖ്യത്തിൽ “സ്നേഹപൂര്‍വ്വംരക്ഷിതാക്കളോട്” എന്ന ശീര്‍ഷകത്തില്‍ പേരന്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
റോയല്‍ഡൈന്‍ റെസ്റ്റ്‌രന്റില്‍ വെച്ച് ഒക്ടോബര്‍ 31 വ്യാഴാഴ്ച വൈകിട്ട് നടന്ന പരിപാടിയിൽ ബഹുമാന്യ മുഹമ്മദ് ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക് ഷഫീക് പി എൻ സ്വാഗതം പറഞ്ഞു.
തദവസരത്തിൽ അധ്യാപകനും പ്രസംഗികനുമായ ബഹുമാന്യ മുനീർ ഹാദി മുഖ്യ പ്രഭാഷകനായിരുന്നു.
പരിപായിൽ ജുബൈല്‍ ഇസ്ലാഹീ മദ്രസ്സയുടെ കീഴിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു.
ജീവിതത്തിൽ ധര്‍മ്മവും അധര്‍മ്മവും, സത്യവും മിഥ്യയും, യഥാവിധി മനസ്സിലാക്കാന്‍ കുട്ടികളെ നാം പ്രാപ്തരാക്കെണ്ടാതിന്റെ ആവശ്യകതയെക്കുറിച്ചും ജീവിത സാഹചര്യവും കുടുംബാന്തരീക്ഷവും
അവരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രഭാഷകൻ മുനീർ ഹാദി ക്ലസ്സെടുത്തു സംസാരിച്ചു.
വീടിനകത്തുണ്ടാകുന്ന ഏതു അപചയവും അവരുടെ കുഞ്ഞു മനസ്സുകളില്‍ മുറിവേല്‍പ്പിക്കും.നിഷ്ക്കളങ്ക ഹൃദയങ്ങളെ ദൈവിക ബോധത്തിലും സ്നേഹം തുളുമ്പുന്ന കുടുംബാന്തരീക്ഷത്തിലും
വളര്‍ത്തി വലുതാക്കേണ്ട അനിവാര്യതയെയും അദ്ദേഹം രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു.
രക്ഷിതാക്കൾ മുൻ കരുതലുകൾ എടുത്തില്ലെങ്കിൽ കുത്തഴിഞ്ഞ നിലവിലെ സാമൂഹ്യ ജീവിത ശൈലിയും സാമൂഹ്യ മാധ്യമങ്ങളുടെ അമിതോപയോഗവും
അനിയന്ത്രിതമായ സ്വാതന്ത്രവും
ഒരു പക്ഷെ നമ്മുടെ മക്കള്‍ നമ്മില്‍ നിന്നകലാന്‍ കാരണമായേക്കാം എന്നദ്ദേഹം ഓർമ്മിപ്പിച്ചു.
റസാക്ക് ഗാനങ്ങൾ ആലപിച്ചു.
അബ്‍ദുൾ റഷീദ് കൈപ്പാക്കിൽ നന്ദി പറഞ്ഞു.