ജില്ലാ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.
ജില്ലാ ഫെൻസിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പ് ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഫെൻസിങ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.പി.യു അലി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കെ. ഹസ്സൻകോയ അധ്യക്ഷത വഹിച്ചു. ഷാജി ക്രൈഫ്, എ.വി അബ്ദുൽ ഗഫൂർ, അബ്ദുൽ സലീം, ടി.കെ ഫൈസൽ, ഡസ്നി, സി.ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഫെൻസിങ്ങ് അസോസിയേഷൻ സെക്രട്ടറി സി.ടി ഇൽയാസ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.
ഫോട്ടോ കേപ്ഷൻ: ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ആരംഭിച്ച ജില്ലാ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് കെ.പി.യു അലി ഉദ്ഘാടനം ചെയ്യുന്നു.