Peruvayal News

Peruvayal News

ഗുരുവായൂർ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.

ഗുരുവായൂർ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലേക്കുള്ള മെഡിക്കൽ സൂപ്രണ്ട്, സർജൻ, പീഡിയാട്രീഷ്യൻ, ഇ.എൻ.റ്റി സ്‌പെഷ്യലിസ്റ്റ്, റസിഡന്റ് മെഡിക്കർ ഓഫീസർ എന്നീ തസ്തികകളിലേക്കും സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2, ഫാർമസിസ്റ്റ് ഗ്രേഡ് 2, വെറ്ററിനറി സർജൻ, പബ്ലിക് റിലേഷൻസ് ഓഫീസർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (ഇലക്‌ട്രോണിക് ഡാറ്റാ പ്രോസസിങ്), റിലീജിയസ് പ്രൊപ്പഗാൻഡിസ്റ്റ്, കെ.ജി ടീച്ചർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ), ഡ്രൈവർ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭ്യമാണ്.
Don't Miss
© all rights reserved and made with by pkv24live