യു.എസ് എസ് സഹവാസ ക്യാമ്പ് നടത്തി
തിരുവള്ളൂർ: ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ യു.എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിച്ചു. തോടന്നൂർ എ ഇ ഒ പി.ഹരീന്ദ്രൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബി ആർ സി ബി പി ഒ ഗോപീ നാരായണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.വിവിധ വിഷയങ്ങളിൽ വിദഗ്ത പരിശീലകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വി.എൻ മുരളീധരൻ, പി.ടി.എ പ്രസിഡന്റ എഫ്.എം മുനീർ, വൈപ്രസിഡൻറ പി.വിനോദ് കുമാർ, എം അജിത,പി.പ്രസന്ന, ടി ശ്യാമള, പി.റോസ്ന തുടങ്ങിയവർ ആശംസ അർപിച്ചു. മഞ്ഞുരുക്കൽ സെഷന് മികച്ച ട്രെയിനർ അനീസ് മുഹമ്മദ് നേതൃത്യം നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ പി.ഹരിദാസ് സ്വാഗതം പറയുകയും യു.എസ് എസ് കൺവീനർ മുഹമ്മദ് സലീം നന്ദി പ്രകാശനവും നിർവഹിച്ചു.