വെട്ടുപാറ മൈത്രി പ്രവാസി ചാരിറ്റിക്ക് ആദരവ്
ജീവകാരുണ്യ സന്നദ്ധസേവന രംഗത്ത് സുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വെട്ടുപാറ മൈത്രിപ്രവാസി ചാരിറ്റിയെ കീഴിശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന *KDS* എന്ന സംഘടന ആദരിച്ചു.
കിഴിശ്ശേരിയിൽ വെച്ച് നടന്ന ചടങ്ങിൽ വെട്ടുപാറ മൈത്രി പ്രവാസി ചാരിറ്റി പ്രസിഡന്റ് കെ എം അബ്ദുൽ ഗഫൂർ എന്ന ചെറിയാപ്പു നടുത്തൊടി, ജന.സെക്രട്ടറി മുഹമ്മദ് റാഫി പറക്കോളിൽ, കോ.ഓഡിനേറ്റർ അബ്ദുൽ ജലീൽ വി ടി കെ ഡി എസ് കിഴിശ്ശേരിയുടെ ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.