സ്നേഹവീട് വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം കുന്നമംഗലം നിയോജക മണ്ഡലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സുബിത തോട്ടാൻചേരിയുടെ അധ്യക്ഷതയിൽ വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു.
പാട്ട് തക്കാരം എന്ന നാമത്തിൽ ഗാനമേളയും മറ്റു പരിപാടികളും സംഘടിപ്പിച്ചു.
ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളും, മറ്റു കലാകായിക സാംസ്കാരിക പരിപാടികളിൽ എല്ലാം തന്നെ സ്നേഹവീട് വാട്സപ്പ് കൂട്ടായ്മയുടെ പങ്കാളിത്തമുണ്ടായിരുന്നു.
കൺവീനർ മുഹമ്മദ് സുഹൈൽ കെപി.
പ്രസിഡന്റ് മുഹമ്മദ് പൊൻപറ.
സെക്രട്ടറി ഷക്കീർ വി കെ.
ട്രെഷറർ ഹരീഷ് എ പി.
തുടങ്ങിയവർ സംസാരിച്ചു. സുഹൈൽ പൊൻപാറ, പരിപാടിക്ക് നന്ദിയും പറഞ്ഞു.