ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രം സ്വന്തം കെട്ടിടത്തിലേക്ക് ഉദ്ഘാടനം ഇന്ന്
കൊണ്ടോട്ടി : അധുനിക സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തിൽ ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും.ഇ അഹമ്മദ് സ്മാരക ഓഡിറ്റോറിയം പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡയാലിസിസ് ഒന്നാം ഗ്രൂപ്പ് ജിദ്ദ അൽ നഹ്ദി ഗ്രൂപ്പ് പ്രധിനിധി അബ്ദുറഹ്മാൻ അബ്ദുല്ല ആമിർ നഹ്ദി , രണ്ടാം യൂണിറ്റ് ഖാദർ മെയ്തീൻ, ഫാർമസിയും ലാബും ഉമ്മൻ ചാണ്ടിയും ഐസലൂഷൻ വാർഡ് ഇ ടി മുഹമ്മദ് ബഷീർ എം.പി വി.ഐ.പി ലോഞ്ച് പുളിക്കൽ റഷീദലി ബാബു എന്നിവർ ഉദ്ഘാടനം ചെയ്യും.5 വർഷത്തോളമായി കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ച ഡയാലിസിസ് കേന്ദ്രമാണ് കോടങ്ങാട് 6 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. രാത്രി 7 മണിക് നടക്കുന്ന സ്നേഹസംഗമം കെ.എം ഷാജി MLA ഉദ്ഘാടനം ചെയ്യും. 31 ന് സ്നോഹസംഗമം ,പ്രവാസി സംഗമം , സാന്ത്വന സംഗമം എന്നിവ നടക്കും.