വയറിംഗ് തൊഴിലാളികളുടെ ആവശ്യങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ടി.വി.ഇബ്രാഹിം എം എൽഎ
ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസർ ആന്റ് കോൺട്രാക്ട്രേഴ്സ് ഏകോപന സമിതി കൊണ്ടോട്ടി ഡിവിഷൻ സമ്മേളനം
.................
ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസർ ആന്റ് കോൺട്രാക്ട്രേഴ്സ് ഏകോപന സമിതി കൊണ്ടോട്ടി ഡിവിഷൻ സമ്മേളനം മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്നു.
ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു
വയറിംഗ് തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള എല്ലാ വിധ പിന്തുണയും ഉണ്ടാവുമെന്നും ആവശ്യങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാമെന്നും ചടങ്ങിൽ സംസാരിച്ച എം.എൽ.എ.ഉറപ്പ് നൽകി .കെ എസ് ഇ ബി യും പൊതുജനങ്ങളും എന്ന വിഷയത്തിൽ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറ്റേറ് എ.ഇ,
എച്ച്.സലിം ക്ലാസെടുത്തു. ലൈസൻസില്ലാത്തവർ ചെയ്യുന്ന വയറിംഗ് പിടികൂടുമെന്നും ക്രിമിനൽ കേസിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു
കൊണ്ടോട്ടി ഡിവിഷൻ
എക്സി എൻ ജിനീയർ സുനി എൽ സാ ഫിലിപ്പ്.
കൊണ്ടോട്ടിനഗരസഭാ ചെയർപേഴ്സൺ ഷീബ
സംസ്ഥാന പ്രസിഡൻറ് അഹമ്മദ് റാഫി പി ഒ. ജനറൽസെക്രട്ടറി
അഷ്റഫ് ചുങ്കത്തറ
ട്രഷറർ ഗോഗുൽദാസ്
ജില്ലാ പ്രസിഡന്റ് മൊയ്തീൻ കരിമ്പിൽ
സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹമീദ് ഒമാനൂർ
ഗഫുൾ പുത്തൂർ എന്നിവർ സംസാരിച്ചു.പൊതു ജനങ്ങൾക്കായിവിവിധ കമ്പനികളുടെ എക്സിബിഷനും ഉണ്ടായിരുന്നു
ഡിവിഷൻ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു.ക്യഷ്ണപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ കെ ഹമീദ് സ്വാഗതവും
അസ്ലം വെട്ടുപാറ നന്ദിയും പറഞ്ഞു.