Peruvayal News

Peruvayal News

ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പദ്ധതിയായ ഹൂപ്‌സിലേക്ക് ഒൻപത് വയസ്സു മുതൽ 12 വയസ്സു വരെയുളള (നാലാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സു വരെ) കുട്ടികളെ തെരഞ്ഞെടുക്കുന്നു.

കേരള സർക്കാർ കായിക യുവജന കാര്യാലയം മുഖേന നടപ്പിലാക്കുന്ന അടിസ്ഥാനതല ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പദ്ധതിയായ ഹൂപ്‌സിലേക്ക് ഒൻപത് വയസ്സു മുതൽ 12 വയസ്സു വരെയുളള (നാലാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സു വരെ) കുട്ടികളെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കുട്ടികൾക്കായുളള തിരഞ്ഞെടുപ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ നെയ്യാറ്റിൻകരയിലും കോഴിക്കോട് ജില്ലയിലെ കുട്ടികൾക്കായുളള സെലക്ഷൻ ഗവ. എച്ച്.എസ്.എസ് കാരാപറമ്പയിലും പത്തിന് രാവിലെ 9.30 നടക്കും.
ഓരോ കുട്ടിക്കും ആകെ 36 മണിക്കൂർ പരിശീലനം നൽകും. (പ്രതിദിനം 45 മിനിറ്റ് വീതം) ഒരു പരിശീലന കേന്ദ്രത്തിൽ 40 കുട്ടികൾ വീതമുളള മൂന്ന് ബാച്ചുകൾ ഉണ്ടായിരിക്കും. വിദ്യാർഥികൾക്ക് ഹൂപ്‌സ് പരിശീലന കേന്ദ്രം വഴിയോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയോ അപേക്ഷ സമർപ്പിക്കാവും.  www.sportskeralahoops.in ഉയരം, വെർട്ടിക്കൽ ജംപ് ടെസ്റ്റ്, കാൽമുട്ട് ഉരയൽ എന്നിവയുടെ പരിശോധന നടത്തിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. വിദ്യാർഥി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിച്ചേരണം.
തിരഞ്ഞെടുപ്പിനു വരുമ്പോൾ ആധാർ കാർഡ്, സ്‌കൂൾ ഹെഡ്മാസ്റ്ററിൽ നിന്നും ലഭിച്ചിട്ടുളള സ്വഭാവ സർട്ടിഫിക്കറ്റ്, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഓൺലൈനായി രജിസ്ട്രർ ചെയ്ത വിദ്യാർഥികൾ ആയതിന്റെ രേഖ എന്നിവ ഹാജരാക്കണം. അപേക്ഷകർ 2007 ജനുവരി ഒന്നിനും 2010 ഡിസംബർ 31നും മധ്യേ ജനിച്ചവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9526328865.
Don't Miss
© all rights reserved and made with by pkv24live