കിണാശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പാരന്റ് മീറ്റ് 2020 കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാബു പറശേരി ഉദ്ഘാടനം ചെയ്തു .
വാർഡ് കൗൺസിലർ കെ.ടി ബീരാൻ കോയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ സർവ്വകലാശാലയുടെ മികച്ച അദ്യാപകനുള്ള അവാർഡ് ലഭിച്ച ഡോ: മൻസൂർ അലി, സാമൂഹ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് എന്നിവരെ ആദരിച്ചു.പ്രധാന അധ്യാപകൻ പി. മോഹനൻ ആമുഖ പ്രഭാഷണം നടത്തി .ബഷീർ മണലൊടി, ഡോ: മൻസൂർ അലി, മoത്തിൽ അബ്ദുൽ അസീസ് ,ബഷീർ പറക്കോട്ട്,മുജീബ്, ഷർമദ് ഖാൻ,റസിയാബി,പി.കെ.ഷിഹാബ്, ഹസീന, ലിനീഷ്, മുഹമ്മദ് മാസ്റ്റർ, റെജീന ടീച്ചർ എന്നിവർ സംസാരിച്ചു പി.ടി.എ പ്രസിഡണ്ട് എ.സിജിത്ത് ഖാൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജയപ്രസാദ് നന്ദിയും പറഞ്ഞു