ആദായ നികുതി കുറച്ചു: 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനം
ആദായനികുതി സ്ലാബുകൾ പരിഷ്കരിച്ചും നികുതി നിരക്ക് കുറച്ചും ധനമന്ത്രി നിർമല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം. നിലവിലുള്ളത് പോലെ രണ്ടര ലക്ഷം വരെ വരുമാനമുള്ളവർ തുടർന്നും നികുതി നൽകേണ്ടതില്ല.
പുതിയ നികുതി നിരക്ക് ഇപ്രകാരം
അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം വരെ 10 ശതമാനം(നിലവിൽ 20 ശതമാനം)
7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനം(നിലവിൽ 20 ശതമാനം)
10 ലക്ഷം 12.5 ലക്ഷം വരെ 20 ശതമാനമാക്കി(നിലവിൽ 30 ശതമാനം)
12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനം(നിലവിൽ 30 ശതമാനം)
15 ലക്ഷം മുകളിൽ 30 ശതമാനം(നിലവിൽ 30 ശതമാനം)