ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ കലോത്സവത്തിലെ പ്രസംഗ മത്സരത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ അമീൻ
കുന്നമംഗലം : ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ കലോത്സവത്തിലെ പ്രസംഗ മത്സരത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ അമീൻ ഇഹ്‌സാന് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം. നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അമീൻ ഇഹ്സാൻ സംസ്ഥാന ജില്ലാ തലങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ച പ്രതിഭയാണ്. സ്നേഹോപഹാരം ജില്ലാ സെക്രട്ടറി സദറുദ്ദീൻ പുല്ലാളുർ കൈമാറി. കൗമാര സംഘടനയായ ടീൻ ഇന്ത്യ ജില്ലാ സെക്രട്ടറിയാണ് .എൻ.പി.എ. കബീർ മാസ്റ്ററുടെയും , കെ.കെ. ഹസീബ ടീച്ചറുടെയും മകനാണ്. ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര ഏരിയ പ്രസിഡന്റ് ടി.അബ്ദുള്ള, ദാനിഷ് കുന്നമംഗലം എന്നിവർ സംബന്ധിച്ചു.