മടവൂർ ഗ്രാമ പഞ്ചായത്ത് ജീവനി പദ്ധതി ഉത്ഘാടനം
മടവൂർ : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ജീവനി പദ്ധതി
യുടെ ഉദ്ഘാടനം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ നിർവഹിച്ചു. ജനപ്രതിനിധികളുടെയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്നതിലേക്കാവശ്യമായ പച്ചക്കറിതൈകൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സക്കീന മുഹമ്മദ്, മെമ്പർമാരായ ശ്യാമള, പി.ശ്രീധരൻ, അംബുജം, എ.പി.അബു എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 20000 തൈകൾ വിതരണം ചെയ്യതു '462 വീടുകളിൽ പഞ്ചായത്ത് പദ്ധതിയിൽ വിത്തും വളവും വിതരണം നടത്തി. കൃഷിഭവൻ്റെ നേതൃത്വത്തിൽ 20 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നു.5 ഏക്കർ തരിശു ഭൂമിയിലും ഈ വർഷം കൃഷി നടത്തുന്നുണ്ട്. അതിലേക്കാവശ്യമായ പച്ചക്കറിതൈകൾ കൃഷിഭവനിൽ നിർമ്മിച്ച ഏഗ്രേഡ് വിത്തുല്പാദന കേന്ദ്രത്തിലൂടെയാണ് വിതരണം നടത്തിയത്. നമ്മുടെ ആരോഗ്യം നമ്മുടെ കൃഷിയിലൂടെ എന്ന ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിച്ച് കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറി വിപണനം നടത്തുന്നതിനു കൃഷിഭവനിൽ വിപണന കേന്ദ്രവും കൂടാതെ വയലുകളിൽ വെച്ച് നേരിട്ട് വില്പന നടത്തുനത്തിനു 5 സ്ഥലങ്ങളിൽ താൽക്കാലിക വിപണി നിർമ്മിക്കാൻ അ ഗ്രേഡ് പദ്ധതി ലക്ഷ്യമിടുന്നതായി കൃഷി ഓഫിസർ നിഷ അറിയിച്ചു.കൃഷിഭവൻ ജിവനക്കാരായ സീന, അരുൺകുമാർ എന്നിവർ സംബന്ധിച്ചു.