സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ ബോധവൽക്കരണ സദസ്സ്
ഫാറൂഖ് കോളേജ്: ഫാറൂഖ് കോളേജ് ഏരിയ ഗ്ലോബൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. ബേപ്പൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈ. പ്രസിഡൻറ് കെ.കെ ആലിക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ കെ.എം.സി.സി ചീഫ് പാട്രൺ കെ.എം ഇബ്രാഹിം ബാബു അദ്ധ്യക്ഷത വഹിച്ചു.
ഫാറൂഖ് കോളേജ് അസി.പ്രൊഫസർ ഡോ.വി ഹിക്മത്തുള്ള ക്ലാസിന് നേതൃത്വം വഹിച്ചു.രാമനാട്ടുകര മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻറ് കെ.കെ.മുഹമ്മദ് കോയ,വാഴയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ മൂസ ഫൗലദ്, വി.എം റസാഖ് , എം.കെ ബിഷർ,കണ്ടിയിൽ അഷ്റഫ്, പി.ടി സൈഫുള്ള, എം.കെ.അഫ്സൽ റഹ്‌മാൻ, കെ.എം.സി.സി കോർഡിനേറ്റർ കെ.പി ലത്തീഫ്, നൗഫൽ പി.ടി സംസാരിച്ചു.