വെട്ടുപാറ മുസ്‌ലിം യൂത്ത് ലീഗ് സമരത്തെരുവ് സംഘടിപ്പിച്ചു
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് വെട്ടുപാറ യൂത്ത് ലീഗ് പ്രധിഷേധത്തെരുവ് സംഘടിപ്പിച്ചു .വൈകുന്നോരം 7 മണി മുതൽ രാത്രി 12 മണി വരെ വെട്ടുപാറ അങ്ങാടിയിൽ വെച്ച് നടന്ന പരിപാടിയിൽ രാഷ്ട്രീയ കലാ സാംസ്ക്കാരിക സാമൂഹിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.മുസ്ലിം യൂത്ത് ലീഗ് വെട്ടുപാറ യൂണിറ്റ് പ്രസിഡന്റ് മാറാടി അസീസ് അദ്ധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി, യൂത്ത് ലീഗ് ജില്ലാ സെക്രെട്ടറി അഡ്വ.എം.കെ.സി നൗഷാദ്, കിഴുപറമ്ബ് യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബാബു കുനിയിൽ, ചീക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഗഫൂർ ഹാജി, സെക്രെട്ടറി ഇമ്പിച്ചി മോതി മാസ്റ്റർ,കെ.വി.കുഞ്ഞാൻ ചീക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളായ ഇസ്രത്ത് അസീസ് ,ശിഹാബ് മുണ്ടക്കൽ, ,നവാസ് ,അസീസ് മാസ്റ്റർ ,ഹസ്സൻകുട്ടി മാസ്റ്റർ ,യൂനുസ്സ് ഫൈസി ,റഷീദ് ബാഖഫി ,ആശംസ പ്രസംഗം നടത്തി. ബിടൽ Kമൊയ്തു പട്ടാമ്പി സമരപ്പാട്ട് ആലപിച്ചു .ഫസൽ ഹഖ് ,നൗഷാദ് മാറാടി റശീദലി,അഫീഫ് ,സുഹൈൽ ,ആബിദ് ,ജംഷീർ എന്നിവർ നേതൃത്വം നൽകി. മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സെക്രട്ടറി,
മുനീർ കടവ് സ്വാഗതവും, യൂണിറ്റ് ട്രെഷറർ
ജംഷീദ് എം പി നന്ദി പറഞ്ഞു ..