പഞ്ചായത്ത് രാജ് ക്വിസ്സ് : പെരുവയലിന് ഒന്നാം സ്ഥാനം
പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിoഗ്കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. സെമീർ എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനം. 30 ൽ 22 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 13 പോയിന്റ് നേടിയ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മെമ്പർ എൻ.എം.ദാമോദരൻ, സീനിയർ ക്ലാർക്ക് ധന്യ.യു.സി എന്നിവർക്കാണ് രണ്ടാം സ്ഥാനം. എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.ഗംഗാധരൻ മാസ്റ്റർ , അസിസ്റ്റൻറ് സെക്രട്ടറി എം.സി.സജീവൻ എന്നിവർ മുന്നാമതെത്തി.
പഞ്ചായത്ത് രാജ് ആക്റ്റ് ,ചട്ടങ്ങൾ ,പഞ്ചായത്ത് ചരിത്രം, പദ്ധതി എന്നീ വിഷയങ്ങളിലാണ് മത്സരം. പെർഫോമൻസ് യൂണിറ്റ് തലങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ 10 ടീമുകളാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്. സoസ്ഥാന മത്സരം 17ന് കൽപറ്റയിൽ നടക്കും.
തുടർച്ചയായി മൂന്നാം തവണയാണ് പെരുവയൽ ടീം ജില്ലയിൽ നിന്നും സoസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
വിജയികൾക്ക് എ.ഡി.പി.അബ്ദുൽ ലത്തീഫ്.എ.വി സമ്മാനങ്ങൾ വിതരണം ചെയ്തു.