കുന്നമംഗലം: മസ്ജിദുൽ ഇഹ്‌സാൻ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം കുറ്റി അടിച്ചുകൊണ്ട് മഹല്ല് ഖത്തീബ് എം.സി. സുബ്ഹൻ ബാബു നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് ഇ.പി. ലിയാഖത്ത് അലി, സെക്രട്ടറി സി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് എം.പി. അബൂബക്കർ മാസ്റ്റർ,ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.പി. നിസാർ, അരിയിൽ മൊയ്‌തീൻ ഹാജി, കെ.പി. മുഹമ്മദ്, എം. സിബ്ഹത്തുള്ള,ഇ.പി. അൻവർ സാദത്ത്, പി.കെ. ബാപ്പു ഹാജി, ടി.വി. മുഹമ്മദ്, എൻ. അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു