പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വാതന്ത്ര്യ സമര സേനാനി അസൻകോയ മുല്ല കുടുംബാംഗങ്ങൾ നടത്തിയ പ്രതിഷേധ സംഗമത്തിൽ മുഹമ്മദ് ഫാളിൽ നൂറാനി മുഖ്യ പ്രഭാഷണം നടത്തുന്നു.
തുല്യനീതി ഉറപ്പാക്കണം
എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പുനൽകുന്ന ഈ രാജ്യത്തിന്റെ ഉത്കൃഷ്ടമായ ഭരണഘടനയെ തകർക്കാനും മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനും ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന ഹീന ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നു സ്വാതന്ത്ര്യ സമര സേനാനി അസൻകോയ മുല്ല കുടുംബാംഗങ്ങൾ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
ചെയർമാൻ സി എൻ.അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഫാളിൽ നൂറാനി മുഖ്യ പ്രഭാഷണം നടത്തി.
കെ.പി.സി.സി.ജനറൽ സിക്രട്ടറി അഡ്വ: പി.എം.നിയാസ്, സി പി ഐ എം സൗത്ത് ഏരിയ സിക്രട്ടറി സി പി മുസാഫിർ അഹമ്മദ്, മനോരമ മുൻ റസിഡൻഡ് എഡിറ്റർ കെ.അബൂബക്കർ, ഡിസിസി വൈസ് പ്രസിഡണ്ട് ഇ.വി.ഉസ്മാൻ കോയ, എസ് എഫ് ഐ ജില്ലാ ജോ. സിക്രട്ടറി അഡ്വ: എം ടി.മുഹമ്മദ് ഇർഷാദ് എന്നിവർ പ്രസംഗിച്ചു.
ജനറൽ കൺവീനർ സി എൻ.മുഹമ്മദ് ഫാറൂഖ് സ്വാഗതവും കൺവീനർ ഐ.പി.ഉസ്മാൻ കോയ നന്ദിയും പറഞ്ഞു.