ഡൽഹി തെരഞ്ഞെടുപ്പ് നൽകുന്നത് ശുഭസൂചന : ആഷിഖ് ചെലവൂർ ,
പെരുവയൽ : ഡൽഹി നിയസഭ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത് മതേതര വിശ്വാസികൾക്ക് ശുഭ സൂചനയാണെന്നും 80 ശതമാനത്തിലധികം ഹൈന്ദവ മതസ്ഥരുള്ള ഡൽഹിയിൽ ബി.ജെ.പി തകർന്നടിഞ്ഞത് രാജ്യ തലസ്ഥാനത്തിന്റെ ഉള്ളടക്കം മതേതരമാണെന്നതിന്റെ തെളിവാണെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ പ്രസ്ഥാപിച്ചു.
മുസ്ലിം യൂത്ത് ലീഗ് വീട്ടുമുറ്റം പരിപാടിയുടെ പെരുവയൽ പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളിപറമ്പ കീഴ്മാടിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം .
ഹാരിസ് വി അധ്യക്ഷത വഹിച്ചു.
ലത്തീഫ് മാസ്റ്റർ ഊർക്കടവ് മുഖ്യ പ്രഭാഷണം നടത്തി .
ടി.പി മുഹമ്മദ് ,മുജീബ് റഹ്മാൻ ഇടക്കണ്ടി ,കെ.ജാഫർ സാദിഖ് ,കെ.എം ഷാഫി ,എ.എം ആഷിഖ് , ടി.എം ഷിഹാബ് മാസ്റ്റർ ,മുഹമ്മദ് കോയ കായലം ,നുഹ്മാൻ കെ.എം ,ആലിക്കോയ ,ഹംസ
യാസർ അറഫാത്ത് ,മഹ്ഷൂം മാക്കിനിയാട്ട് ,
ഷിഹാബ് കീഴ്മാട് ,ഷാഹുൽ ഹമീദ് ,ഫസൽ പി.ടി ,കെ.എം ഹനീഫ ,ഷമീർ കീഴ്മാട് , അബൂബക്കർ ,മജീദ് പെരിങ്ങൊളം ,ഷഫീഖ് കായലം ,ടി.ആർ വി ഹാരിസ് സംസാരിച്ചു.