മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ഒരു പ്രോജക്ടിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ഒരു പ്രോജക്ടിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഒരുവർഷത്തെക്കാണ് നിയമനം. പ്രതിമാസവേതനം 35,000 രൂപ ക്ലിനിക്കൽ സൈക്കോളജിയിലുളള ബിരുദാനന്തരബിരുദവും, ക്ലിനിക്കൽ സൈക്കോളജിയിലുളള എം.ഫിൽ ബിരുദവും ഉണ്ടാകണം. സൈക്കോളജിയിലുളള പി.എച്ച്.ഡി അഭികാമ്യം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുളള അപേക്ഷ 17ന് വൈകിട്ട് അഞ്ചിന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ www.cdckerala ൽ ലഭിക്കും. ഫോൺ: 0471 2553540.